രാഹുലിന് കോടതിയലക്ഷ്യ നോട്ടിസ് | Oneindia Malayalam

2019-04-15 59

Supreme Court issues notice to Congress President Rahul Gandhi: Rafale Deal
ഈ തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദിക്ക് എതിരെ ഏറ്റവും കൂടുതല്‍ മുഴുങ്ങി കേട്ട വാചകമായിരുന്നു ചൗക്കിദാര്‍ ചോര്‍ ഹേ എന്നത്. എല്ലാ പ്രതിപക്ഷ അംഗങ്ങളും കാവല്‍ക്കാരന്‍ കള്ളനെന്ന രാഹുലിന്റെ പരാമര്‍ശം മുദ്രാവാക്യം പോലെ ഏറ്റു വിളിച്ചു...മേം ഭീ ചൗക്കിദാര്‍ എന്ന മോദിയുടെ സ്വയം വിശേഷണത്തിന്റെ ചുവടു പിടിച്ചായിരുന്നു ചൗക്കി ദാര്‍ ചോര്‍ ഹേ എന്ന ആശയത്തിന്റെ ഉത്ഭവം.. പോയ വേദികളില്‍ എല്ലാം ഞാന്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന് മോദിയും കാവല്‍ക്കാരന്‍ കള്ളനെന്ന് രാഹുലും ആവര്‍ത്തിച്ചു..എന്നാല്‍ സംഗതി രാഹുല്‍ ഗാന്ധിയുടെ കൈവിട്ട് പോയി എന്ന് തോന്നുന്നു...റഫാല്‍ വിഷയത്തില്‍ ബി.ജെ.പി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് സുപ്രീംകോടതി